Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahyajyothi College

Idukki

പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട്ടൈം ​ജോ​ലി​ക്ക് അ​വ​സ​ര​മൊ​രു​ക്കി സ​ഹ്യ​ജ്യോ​തി കോ​ളജ്

കു​മ​ളി: പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട് ടൈം ​ജോ​ലി​ക്ക് അ​വ​സ​ര​മൊ​രു​ക്കി സ​ഹ്യ​ജ്യോ​തി ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ല്‍ ക്ലാ​സു​ക​ള്‍ ഉ​ച്ച​യ്ക്ക് 1.30വ​രെ​യാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു. പാ​ര്‍​ട്ട് ടൈം ​ജോ​ലി ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റു​ത​ന്നെ ഇ​തി​ന് അ​വ​സ​രം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്.

തേ​ക്ക​ടി​യു​ടെ ടൂ​റി​സം വ്യാ​പാ​ര മേ​ഖ​ല​യെ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ളജ് മാ​നേ​ജ​ര്‍ ഫാ. ​റെ​ജി വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. ജോ​ലി ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. പാ​ർ​ട്ട് ടൈം ​ജോ​ലി​യും, അ​തി​ന്‍റെ ഗു​ണ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ കെ​എ​ച്ച്ആ​ര്‍​എ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​നും പാ​ര്‍​ട്ട് ടൈം ​ജോ​ലി​യു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജോ​ബി പു​ല്ലാ​ന്നി​മ​ണ്ണി​ല്‍, കോ​ള​ജ് അ​സി.​ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പു​തു​പ്പ​റ​മ്പി​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ഏ​ബ്ര​ഹാം, ഷീ​ന സാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up